ഷാർജ സീതി ഹാജി കപ്പ്: തിരൂർ കെഎംസിസി ജേതാക്കൾ


ഷാർജ: കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സീതി ഹാജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ്  അഞ്ചാം പതിപ്പില്‍  ഷാർജ തിരൂർ മണ്ഡലം കെഎംസിസി  കരിയാടൻ സ്ട്രൈകേഴ്സ് എഫ്സി ജേതാക്കളായി.16 ടീമുകൾ മാറ്റുരച്ച മത്സരത്തിന്റെ ഫൈനലിൽ മിറാക്കിള്‍ എഫ്‌സി അല്‍ ഐനിനെ ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ്  തിരൂർ കെഎംസിസി ജേതാക്കൾ ആയത്. 

ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി ഷാർജ കെഎംസിസി കരിയാടൻ സ്ട്രൈകേഴ്സ് എഫ്‌സിയുടെ ഷാഹിലിനെയും, മികച്ച ഗോൾ കീപ്പറായി  മെൽഫനെയും, മികച്ച ഡിഫന്‍ററായി മിറാക്കിള്‍ എഫ്സിയുടെ നൗഷാദിനെയും തിരഞ്ഞെടുത്തു.

 ടൂർണമെന്റ് യുഎഇ കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഹംസ തിരുന്നാവായ അദ്ധ്യക്ഷത വഹിച്ചു. ജേതാക്കൾക്കുള്ള ട്രോഫി ഷാർജ കെഎംസിസി  ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം സമ്മാനിച്ചു. ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹാശിം നൂഞ്ഞേരി, ട്രഷറർ അബ്ദുറഹ്മാൻ മാസ്റ്റർ, സംസ്ഥാന ഭാരവാഹികളായ സൈദ് മുഹമ്മദ്, കബീർ ചാന്നാങ്കര,നസീർ കുനിയിൽ, ഷാനവാസ്‌ കെഎസ് ആശംസകൾ നേര്‍ന്നു സംസാരിച്ചു.
ജനറൽ സെക്രട്ടറി റിയാസ് നടക്കൽ സ്വാഗതവും ട്രഷറര്‍ അക്ബർ വിപി നന്ദിയും പറഞ്ഞു.

സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഷറഫു തൂമ്പൻ, കൺവീനറും ഇവൻ്റ് കോഡിനേറ്ററുമായ ഫർഷാദ് ഒതുക്കുങ്ങൽ, ജില്ല ഭാരവാഹികളായ സിസി മൊയ്‌ദു, ഇബ്രാഹിം പള്ളിയറക്കൽ,  അബ്ദുസ്സലാം, ഷബീർ മാസ്റ്റർ, ഹകീം കരുവാടി അഷ്റഫ് വെട്ടം, ഷറഫു കൽപകഞ്ചേരി, ശംഹാദ് പാലപ്പെട്ടി ജില്ലയിൽ നിന്നുള്ള മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.