ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അതിവേഗം വിസ പദ്ധതി പ്രഖ്യാപിച്ച് സൗദി
വിസ ബൈ പ്രൊഫൈൽ പദ്ധതി പ്രഖ്യാപിച്ച് സൗദി. ഈ പദ്ധതിയിലൂടെ വിസ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സൗദിയിലേക്ക് അതിവേഗം സന്ദർശന വിസ ലഭിക്കും. പദ്ധതി അടുത്ത മാസം മുതൽ നടപ്പാക്കും. റിയാദിൽ നടക്കുന്ന പ്രഥമ ടൂറിസം ഫോറത്തിലാണ് പദ്ധതി പ്രഖ്യാപനം വന്നത്. ലോകത്തു തന്നെ ഇത്തരത്തിൽ ഒരു സംവിധാനം ഇതാദ്യമാണ്. സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിസ കാർഡ് ഉടമകളുടെ വിസ പ്രോസസിങ് നടപടികൾ വേഗത്തിലാകും എന്നതാണ് പദ്ധതിയുടെ സവിശേഷത.
