റാസൽഖൈമയിൽ നൈറ്റ് മാര്‍ക്കറ്റ്‌ മിഴി തുറക്കുന്നു

റാസൽഖൈമ: പുത്തൻ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന ആദ്യ നൈറ്റ് മാർക്കറ്റ് തുറക്കുന്നതിന് റാസൽഖൈമയിൽ ഒരുക്കങ്ങൾ പൂർത്തിയായി. റാക് എക്സ്പോ സെന്ററുമായി സഹകരിച്ച് സഊദ് ബിൻ സഖർ ഫൗണ്ടേഷൻ ഫോർ യൂത്ത് പ്രോജക്ട് ഡെവലപ്മെന്റാണ് റാക് എക്സ്പോ സെൻററിൽ നവംബർ 14ന് നൈറ്റ് മാർക്കറ്റ് തുറക്കുന്നത്.

ചില്ലറ വിൽപനശാലകളോടൊപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കും വിനോദ കേന്ദ്രങ്ങളും ഒരുക്കിയാണ് നൈറ്റ് മാർക്കറ്റ് പ്രവർത്തിക്കുക. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 4.30 മുതൽ രാത്രി 10.30 വരെ മാർക്കറ്റ് പ്രവർത്തിക്കും. വസ്ത്രശേഖരം, പെർഫ്യൂമുകൾ, കരകൗശല വസ്ക്കൾ, നാടൻ ഭക്ഷണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ തുടങ്ങി വ്യത്യസ്ത ഉൽപന്നങ്ങളുമായി 100ഓളം റീട്ടെയിൽ ബൂത്തുകൾ ഇവിടെ പ്രവർത്തിക്കുമെന്നാണ് അറിയുന്നത്.