ഡല്‍ഹി സ്ഫോടനം നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. ജമ്മു-കശ്‌മീർ, ഹരിയാന പോലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്‌തുക്കളുമായി അറസ്റ്റ് ചെയ് ഡോക്ടർമാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയതെ ന്നാണ് ഒടുവിലത്തെ വിവരം
പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രവും പുറത്ത്. ഇയാൾ കാർ ഓടിക്കുന്ന സിസിടിവി ദൃശ്യമാണ് പുറത്തു വന്നത്.
കറുപ്പും നീലയും കലർന്ന ടീഷർട്ട് ധരിച്ചയാൾ കാറിന്റെ ഡോറിന് മുകളിൽ ഒരു കൈ വച്ച് കൊണ്ട് വാഹനം ഓടിക്കുന്ന ദൃശ്യമാണ് കാമറയില്‍ പതിഞ്ഞത്. സ്ഫോടന വസ്തുക്കള്‍ നിറച്ച് എത്തിയ കാറിന്റെ ഫോട്ടോയും ലഭിച്ചു. ഐ20 കാർ മൂന്ന് മണിക്കൂറോളം ചെങ്കോട്ടക്ക് സമീപം കറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, കസ്റ്റഡിയിലെടുത്ത കാർ ഉടമ സൽമാനിൽ നിന്ന് ആദ്യം കാർ വാങ്ങിയത് ദേവേന്ദ്ര എന്നയാളെന്ന് റിപ്പോർട്ട്. തുടർന്ന് ദേവേന്ദ്രയിൽ നിന്ന് അമീർ എന്നയാൾ വാഹനം വാങ്ങി പുൽവാമ സ്വദേശി താരിഖിന് കൈമാറുകയും താരിഖ് വാഹനം ഉമർ മുഹമ്മദിന് കൈമാറുകയും ചെയ്‌തു. ഫരീദാബാദ് കേസുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.
