കുവൈറ്റിൽ നിയമ വിരുദ്ധ ആസ്പത്രി: ഇന്ത്യ, ബംഗ്ലാദേശ്‌ പൗരന്മാര്‍ പിടിയില്‍


കുവൈറ്റിൽ അനധികൃത ക്ലിനിക്ക് നടത്തിയ ഇന്ത്യക്കാരും ബംഗ്ലാദേശികളുമായ പ്രവാസികൾ പിടിയിൽ.

ഫർവാനിയയിലെ  വസതിയിൽ പ്രവർത്തിക്കുന്ന ലൈസൻസില്ലാത്ത മെഡിക്കൽ ക്ലിനിക്ക് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലം റെയ്ഡ് ചെയ്യുകയായിരുന്നു. നടത്തിപ്പുകാരായ 8 പേരെ പിടികൂടി. പ്രതികളില്‍ നാല് പേര്‍ ഇന്ത്യക്കാരും നാല് പേര്‍ ബംഗ്ലാദേശി പൗരന്മാരുമാണ്. നിയമവിരുദ്ധ ചികിത്സ, ലൈസൻസില്ലാത്ത മരുന്നുകളുടെ വിൽപ്പന, സർക്കാർ മരുന്നുകളുടെ മോഷണം എന്നിവക്ക് പ്രതികളുടെ പേരില്‍ കേസെടുത്തു. സംഭവ സ്ഥലത്ത് വെച്ച് ചികിത്സക്ക് ഉപയോഗിച്ച സാമഗ്രികളും മരുന്നുകളും കണ്ടുകെട്ടി.