പട്ടാമ്പി നഗരസഭ വൈസ് ചെയർമാനും വി ഫോർ പട്ടാമ്പി നേതാവുമായ ടി.പി ഷാജി കോൺഗ്രസിൽ ചേർന്നു

പാലക്കാട്: പാലക്കാട് പട്ടാമ്പി നഗരസഭ വൈസ് ചെയർമാനും വി ഫോർ പട്ടാമ്പി നേതാവുമായ ടി.പി ഷാജിയും 200 ഓളം പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അംഗത്വം നൽകി.

എൽ.ഡി.എഫിലെ ഭിന്നതയെ തുടർന്നാണ് ഷാജി കോൺഗ്രസിൽ തിരിച്ചെത്തിയത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പട്ടാമ്പി നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടാതിരുന്നതോടെയാണ് കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന ഷാജി കോൺഗ്രസ് വിട്ട് വി ഫോർ പട്ടാമ്പി രൂപീകരിച്ചത്. തെരഞ്ഞെടുപ്പിൽ വീറുറ്റ മത്സരമാണ് വി ഫോർ പട്ടാമ്പി നടത്തിയത്. വി ഫോർ പട്ടാമ്പി മത്സരിപ്പിച്ച ആറ് പേരും വിജയിച്ചു.