നമ്പര്‍ 1, UAE പാസ്പോര്‍ട്ട്; എമിറേറ്റ്സ് റോഡിലെ സ്ലിപ്പ് റോഡ് നാളെ മുതൽ അടച്ചിടുമെന്ന്


2025 ലെ പാസ്‌പോർട്ട് സൂചികയിൽ യുഎഇ തുടർച്ചയായി ഏഴാം വർഷവും ലോക പാസ്‌പോർട്ട് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. പ്രധാന പാസ്‌പോർട്ടുകൾ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ, ഏഷ്യയിലെ മികച്ച പ്രകടനം കാഴ്ചവച്ച രാജ്യങ്ങൾ കുതിച്ചുയർന്നു, യൂറോപ്പിൽ നേരിയ ഇടിവ് നേരിട്ടപ്പോൾ യുഎഇ സമാനതകളില്ലാത്ത ചലനശേഷി നിലനിർത്തി.



[]അറ്റകുറ്റപ്പണികൾ കാരണം ദുബൈ എമിറേറ്റ്സ് റോഡിലെ സ്ലിപ്പ് റോഡ് നാളെ മുതൽ താത്കാലികമായി അടച്ചിടുമെന്ന് അധികൃതർ. നിർമാണ പ്രവർത്തനങ്ങൾ കാരണം റാസൽ ഖൈമ- അൽ ദെയ്ദ് ഡ്രൈവർമാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. ബ്രിഡ്‌ജ് നമ്പർ 6, പുതിയ ഖോർഫക്കാൻ റോഡ് ടണൽ എന്നീ റൂട്ടുകളിൽ നിന്ന് യാത്രക്കാരെ വഴി തിരിച്ചുവിടും. രാജ്യത്തെ പ്രധാന ഹൈവേകളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെയും സുഗമമായ യാത്ര സൗകര്യപ്പെടുത്തുന്നതിൻ്റെയും ഭാഗമായി എമിറേറ്റ്സ് റോഡ് ഇടനാഴിയിൽ ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഷാർജയിലെ അൽ ബാദിയ ഇൻ്റർചേഞ്ചിന് സമീപം മുൻ വർഷങ്ങളിലും സമാനമായി വഴിതിരിച്ചു വിടലുകൾ ഏർപ്പെടുത്തിയിരുന്നു.

ഡ്രൈവർമാർ സൈൻ ബോർഡുകൾ ശ്രദ്ധിക്കണമെന്നും മാറിക്കൊണ്ടിരിക്കുന്ന ട്രാഫിക് രീതികളിൽ അതീവശ്രദ്ധ പുലർത്തണമെന്നും നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിലൂടെ സുരക്ഷിതമായി വാഹനമോടിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.