ഒമാന്‍: പ്രവാസി തൊഴിലാളികളും തൊഴിലുടമകളും പദവി ശരിയാക്കണം
[] 2025 ഡിസംബർ അവസാനിക്കുന്നതിന് മുമ്പ് പ്രവാസി തൊഴിലാളികളും തൊഴിലുടമകളും അവരുടെ തൊഴിൽ പദവി ശരിയാക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. പ്രവാസി തൊഴിലാളികളുടെ പദവി ശരിയാക്കാനും പിഴകളിൽ നിന്നും സാമ്പത്തിക ബാധ്യതകളിൽ നിന്നും ഇളവ് നേടാനുമുള്ള ഗ്രേസ് പിരീഡ് 2025 ഡിസംബർ 31 ന് അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാലയം ഓർമിപ്പിച്ചു.
നേരത്തെ ജൂലൈ 31 ആയിരുന്നു സമയപരിധി. ഇത് പിന്നീട് 2025 ഡിസംബർ 31 വരെ നീട്ടുകയായിരുന്നു. പൊതുജനങ്ങളുടെ ആവശ്യപ്രകാരമായിരുന്നു നടപടി. ഗുണഭോക്താക്കൾക്ക് നിയമം പാലിക്കാൻ കൂടുതൽ അവസരം നൽകുകയായിരുന്നു ലക്ഷ്യം. ഗ്രേസ് പിരീഡിൽ ഏഴ് വർഷത്തിൽ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നൽകുക. കോവിഡ് കാലയളവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിരുന്നു. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴകൾ കൂടാതെ കരാർ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു
[]ഒമാനിലെ ബുറൈമി ഗവർണറേറ്റിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വില്പനക്ക് വെച്ച സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തു. 107 കണ്ടെയ്‌നർ ഫൈസ ക്രീമാണ് പിടികൂടിയത്. ബുറൈമി ഗവർണറേറ്റിലെ ഉപഭോക്ത്യ സംരക്ഷണ അതോറിറ്റി (സിപിഎ)യാണ് നടപടിയെടുത്തത്. പരിശോധനകളെ തുടർന്നാണ് നടപടി. നിയമലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും പിടിച്ചെടുത്തവ നശിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
