സൗദി അറേബ്യ: രാജ്യത്തുടനീളം എയർ ടാക്സി വരുന്നു
[] രാജ്യത്തുടനീളം എയർ ടാക്സി സർവീസുകൾ ആരംഭിക്കാനൊരുങ്ങി സൗദി. ഇതിനായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അമേരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. സൗദിയിലെ എയർ ടാക്സി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നിലവിലെ നിയമ ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിനായി ഇരുവരും സംയുക്തമായി പ്രവർത്തിക്കും. രാജ്യത്തിൻ്റെ അഡ്വാൻസ്‌ഡ് എയർ മൊബിലിറ്റി വികസനവും വ്യോമയാന മേഖലയിൽ സൗദിയെ ആഗോള ഹബ്ബാക്കി മാറ്റുകയുമാണ് ലക്ഷ്യം.
[]അഞ്ച് മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചയിടങ്ങളിൽ ജിദ്ദ ഒന്നാമത്. അൽ ജൗഹറ സ്റ്റേഡിയം സ്റ്റേഷൻ: 135 മില്ലിമീറ്റർ, കിങ് അബ്‌ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് സ്റ്റേഷൻ: 51 മില്ലിമീറ്റർ, അൽബസാതീൻ നൈബർഹുഡ് സ്റ്റേഷൻ: 81 മില്ലിമീറ്റർ എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം മഴ ലഭിച്ചത്. മഴ ചില മേഖലകളില്‍ നാശം വിതച്ചു.
