ഇൻഡിഗോ നഷ്ട്ട പരിഹാരം പ്രഖ്യാപിച്ചു; യാത്രക്കാർക്ക് 10,000 രൂപയുടെ ട്രാവൽ വൗച്ചർ
സർവീസ് റദ്ദാക്കിയതിനെ തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചർ നൽകാൻ ഇൻഡിഗോ. ഡിസംബർ 3,4,5 തിയ്യതികളിൽ യാത്രാതടസമുണ്ടായവർക്കാകും വൗച്ചർ അനുവദിക്കുക. സർക്കാർ മാനദണ്ഡപ്രകാരം നൽകുന്ന നഷ്‌ട പരിഹാരത്തിന് പുറമെയാണ് ഇത്.
അടുത്ത 12 മാസത്തിനുള്ളിലെ
യാത്രകൾക്ക് ഇത് ഉപയോഗപ്പെടുത്താമെന്ന്
കമ്പനി അറിയിച്ചു.
സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ വിമാനങ്ങൾ റദ്ദാക്കിയ ഉപഭോക്താക്കൾക്ക് 5000 മുതൽ 10000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.
