മാപ്പ്! പാര്‍ലമെന്റില്‍ 'തെറി': മാപ്പ് പറഞ്ഞ് അമിത് ഷാ


പാര്‍ലമെന്റില്‍ വാഗ്വാദത്തിനിടെ കോണ്‍ഗ്രസ് എംപിക്കെതിരെ അശ്ലീല പദം പ്രയോഗിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര സുരക്ഷയെ ക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പരാമര്‍ശം. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ അമിത് ഷാ മാപ്പ് പറയുകയായിരുന്നു.