യുഎഇ ജുമുഅ നമസ്കാര സമയം മാറ്റി, ജനുവരി രണ്ട് മുതല്‍12:45ന്
നിലവില്‍ ഷാർജ ഒഴികെയുള്ള എമിറേറ്റുകളില്‍ വെള്ളിയാഴ്ച നമസ്കാരം ഉച്ചക്ക് 1:30ന് ആണ് തുടങ്ങുക. 2026 ജനുവരി 2 മുതൽ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും. യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ നടത്തുന്നതിനുള്ള സമയം ഉച്ചയ്ക്ക് 12:45 ആയി മാറ്റുമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് ആണ് അറിയിച്ചത്. പുതിയ സമയക്രമം പാലിക്കണമെന്നും ജുമുഅ പ്രാർത്ഥന നിർവഹിക്കാൻ നേരത്തെ എത്തണമെന്നും അതോറിറ്റി വിശ്വാസികളോട് അഭ്യർത്ഥിച്ചു.
