വിധിയെഴുതി ഏഴുജില്ലകൾ; നാളെ രണ്ടാം ഘട്ടം
[]തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഏഴു ജില്ലകളിലായി നടന്ന വോട്ടെടുപ്പിൽ ആറുമണി വരെയുള്ള കണക്കുകൾ പ്രകാരം 70.61 ശതമാനം പോളിങ് രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. വൈകീട്ട് ആറുമണിവരെയുള്ള കണക്കനുസരിച്ച് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് 74.24%. തിരുവനന്തപുരം 67.1%, കൊല്ലം 70%, പത്തനംതിട്ട 66.55%, ആലപ്പുഴ 73.58%, കോട്ടയം 70.68%, ഇടുക്കി 71.28% ഇങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ് ശതമാനം.
വൈകീട്ട് ആറുമണിയോടെ വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും ക്യൂവിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കി. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് കൈമാറി. ക്യൂവിലെ അവസാനയാൾക്ക് വരെ ഇത്തരത്തിൽ സ്ലിപ്പ് നൽകും. കൊച്ചിയിലടക്കം പലയിടങ്ങളിലും ആറുമണിക്ക് ശേഷവും ഒട്ടേറെപേർ വോട്ട് ചെയ്യാനായി വരിയിലെത്തി. ഇവിടങ്ങളിലെല്ലാം പോളിങ് പൂർത്തിയാകാൻ ഏറെ വൈകി.
[] രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഇന്നലെ പരസ്യ പ്രചാരണം അവസാനിപ്പിച്ചു. മൂന്ന് മുന്നണികളും കൊട്ടിക്കലാശം കളറാക്കി. ഏഴു ജില്ലകളിലാണ് രണ്ടാം ഘട്ടത്തില്‍ പോളിങ് നടക്കുക. പോളിങ് സുഖകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
