നിയമ വിരുദ്ധ 13 ഇന്ത്യൻ പൗരന്മാരെ ജോലിക്ക് നിയമിച്ച കുറ്റത്തിനാണ് ശിക്ഷ
യുകെയിൽ ജോലി ചെയ്യാൻ അനുമതിയില്ലാത്ത കുടിയേറ്റക്കാർക്ക് കെയർ ഹോമുകളിൽ നിയമനം നൽകിയ കേസിൽ ഇന്ത്യൻ വംശജനായ ഏജൻസി ഉടമക്ക് തടവ് ശിക്ഷ. ഈസ്റ്റ് സസക്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയർ റിക്രൂട്ട്മെന്റ്റ് ഏജൻസി ഉടമയായ 50-കാരനെയാണ് കോടതി രണ്ടര വർഷത്തെ തടവിന് ശിക്ഷിച്ചത്. അനധികൃതമായി യുകെയിൽ കഴിയുന്നവരെ ജോലിക്കെടുത്തുവെന്നും ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചുവെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് ലൂയിസ് ക്രൗൺ കോർട്ടിന്റെ നടപടി.
യുകെയിൽ ജോലി ചെയ്യാൻ നിയമപരമായ അവകാശമില്ലാത്ത 13 ഇന്ത്യൻ പൗരന്മാരെയാണ് ഇദ്ദേഹം ജോലിക്കെടുത്തത്. ഉദ്യോഗാർത്ഥികൾക്ക് ജോലി ചെയ്യാൻ അനുമതിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു നിയമനം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പരിശോധന ഭയന്ന് തൊഴിൽ രേഖകൾ ഒളിപ്പിക്കാൻ ഇദ്ദേഹം ശ്രമിച്ചിരുന്നതായും വിചാരണ വേളയിൽ കോടതി കണ്ടെത്തി.
