ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്താനുള്ള ശ്രമം തുടരുന്നു: ഡികെ ശിവകുമാർ



ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്താനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു. ഈ വിഷയം കർണാടക സംസ്ഥാനത്തിന്റെയും ബംഗളുരുവിന്റെയും അഭിമാന പ്രശ്നമാണ്. അതുകൊണ്ടു വരാനിരിക്കുന്ന ഐപിഎൽ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന്  ഉറപ്പ് നൽകി മന്ത്രി. പുതിയ സ്റ്റേഡിയം നിർമിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.