പരിഹാരമായില്ല; ഇൻഡിഗോ പ്രതിസന്ധി
-7 ദിവസം, റദ്ദാക്കിയത് 4500 സര്‍വ്വീസുകള്‍
-അമിതമായി ഈടാക്കിയ സംഖ്യ തിരികെ നല്‍കുമെന്ന് എയര്‍ ഇന്ത്യ
ഇൻഡിഗോയെ പിടിച്ചുലച്ച പ്രതിസന്ധി
തുടരുന്നതിനിടെ, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ മൊത്തം 4,500 വിമാന സർവീസുകളാണ് മുടങ്ങിയതെന്ന് റിപ്പോർട്ട്. യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ ഈ കൂട്ട റദ്ദാക്കലുകൾ യുഎഇ - ഇന്ത്യ ഉൾപ്പെടെയുള്ള റൂട്ടുകളിലെ യാത്രയെ സാരമായി ബാധിക്കുകയും എയർലൈനിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്തു. വിമാനങ്ങൾ റദ്ദാക്കുന്നതിൽ കുറവുണ്ടായെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും, ജീവനക്കാരുടെയും സാങ്കേതിക പ്രശ്നങ്ങളുടെയും പേരിൽ സർവീസുകൾ പൂർണ്ണമായി സാധാരണ നിലയിലാക്കാൻ കഴിയാത്തതിനാൽ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.
വിമാന യാത്ര ക്ലേശം രൂക്ഷമായതിനിടെ
പുതിയ നിരക്കുമായി എയര്‍ ഇന്ത്യ. ഈ അടുത്ത ദിവസങ്ങളില്‍ അധിക നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് പണം തിരികെ നൽകുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ നടപടി നൂറുക്കണക്കിന് പേര്‍ക്ക് സാധാരണ ടിക്കറ്റ് നിരക്ക് കഴിച്ചു ബാക്കി തുക തിരിച്ച് കിട്ടാന്‍ കാരണമാവും.
ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചിരിന്നു.
