റാസൽഖൈമ പ്രധാന റോഡിലെ വേഗ പരിധി ജനുവരി 1മുതൽ മാറുന്നു; മഴയെ തുടര്‍ന്ന് സുരക്ഷാ പരിശോധന ജബൽ ജൈസിൽ സന്ദർശക വിലക്ക്
[]റാസൽഖൈമയിലെ പ്രധാന റോഡിലെ വേഗത പരിധി 2026 ജനുവരി 1 മുതൽ പുതുക്കി. അപ്ലൈഡ് ടെക്നോളജി സ്‌കൂൾസ് മുതൽ അൽ ഖരാൻ റൗണ്ട്എബൗട്ട് വരെയുള്ള ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിലെ (E18) വേഗത പരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറക്കും. റഡാർ എൻഫോഴ്സ്മെൻ്റ് മണിക്കൂറിൽ 101 കിലോമീറ്ററായി നിശ്ചയിച്ചുകൊണ്ട് 2026 ജനുവരി ആദ്യം മുതൽ പുതിയ പരിധി പ്രാബല്യത്തിൽ വരും.
[] മഴയെ തുടര്‍ന്നുള്ള സുരക്ഷാ പരിശോധന ജബൽ ജൈസിൽ സന്ദർശക വിലക്ക്.
യുഎഇ റാസൽ ഖൈമയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജബൽ ജൈസിൽ സുരക്ഷ കാരണങ്ങളാൽ സന്ദർശകർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി. മഴ കാരണം ഉണ്ടായ മണ്ണിടിച്ചല്‍, ബലക്ഷയം തുടങ്ങിയ സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്നത് വരെ ഈ നിയന്ത്രണം തുടരും. അതിനാൽ സന്ദർശകരെ താത്ക്കാലികമായി പൂര്‍ണ്ണമായും വിലക്കിയിരിക്കുകയാണ്.
