കെ മുരളീധരനും മാത്യു കുഴല്‍നാടനും 27ന് ഷാർജയില്‍
ഇൻകാസ് ഷാർജ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ജയ്ഹിന്ദ്' - സീസൺ 2 ഡിസംബർ 27 ന് ശനിയാഴ്ച വൈകീട്ട് 5 മണി മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 140 സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കെപിസിസി മുൻ പ്രസിഡന്റ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.മുൻ എംഎൽഎ ടിവി ചന്ദ്രമോഹൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. തിരുവാതിര,മാർഗ്ഗം കളി, ഒപ്പന,സംഘനൃത്തം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. ഇന്ത്യൻ സ്വാതന്ത്ര സമരത്തെ ആസ്പദമാക്കി വിനോദ് പട്ടുവം സംവിധാനം ചെയ്യുന്ന 'കാലം സാക്ഷി' ദൃശ്യാവിഷ്കാരം അരങ്ങേറും. തുടർന്ന് ചലച്ചിത്ര പിന്നണി ഗയകൻ സച്ചിൻ വാര്യർ നയിക്കുന്ന ഗാനമേളയും നടക്കുമെന്ന് ഇൻകാസ് ഷാർജ പ്രസിഡന്റ് കെഎം അബ്ദുൽ മനാഫ്, ജനറൽ കൺവീനർ അഡ്വ.വൈഎ റഹീം എന്നിവർ അറിയിച്ചു.
