ലിനു മരണത്തിന് കീഴടങ്ങി, ഡിഐജി എംകെ വിനോദ് കുമാറിന് സസ്പെൻഷൻ

[] ശ്രമം വിഫലം: വഴിയരികിൽ ശസ്ത്രക്രിയ നടത്തിയ ലിനു മരണത്തിന് കീഴടങ്ങി

[] ജയിലിൽ സൗകര്യമൊരുക്കാൻ കൈക്കൂലി: ഡിഐജി എംകെ വിനോദ് കുമാറിന് സസ്പെൻഷൻ

[]വിജിലൻസ് കേസിൽ പ്രതിയായ ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് സസ്പെൻഷൻ. ജയിലിലെ കുറ്റവാളികൾക്ക് പരോളിനും സൗകര്യങ്ങൾ ഒരുക്കാനും ഡിഐജി പണം കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിനോദ് കുമാറിനെതിരായ നടപടി വൈകുന്നതിൽ ആക്ഷേപം ശക്തമായിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

[] വഴിയരികിൽ വച്ച് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു. കൊല്ലം സ്വദേശി ലിനുവാണ് മരണത്തിന് കീഴടങ്ങിയത്. ഉദയം പേരൂരിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ശ്വാസം എടുക്കാൻ കഴിയാതെ വന്നപ്പോൾ ഡോക്ടർമാർ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് വഴിയരികിൽ വച്ചാണ് സര്‍ജറി നടത്തിയത്.