വാഹനാപകടം: ചികിത്സയിലിരിക്കെ മലയാളി യുവാവ് അല്‍ ഐനില്‍ മരണപ്പെട്ടു
യുഎഇയിലെ അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണത്തിന് കീഴടങ്ങി. കോഴിക്കോട് ജില്ലയിൽ കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശിയായ നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ (25) ആണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ചത്.അൽ ഐനിലെ ഒരു കടയിൽ ജോലി ചെയ്തുവരികയായിരുന്നു
