വേണ്ട, ലഹരി: പിഴ 50,000 ദിർഹം
ലഹരിയുമായി ബന്ധപ്പെട്ട നിയമം കർശനമാക്കി യുഎഇ. ഇത് സംബന്ധിച്ച് പുതിയ ഫെഡറൽ ഉത്തരവ് പുറത്തിറക്കി. പുതിയ നിയമപ്രകാരം മയക്കുമരുന്ന് കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വിദേശ പൗരന്മാരെ രാജ്യത്തു നിന്ന് നാട് കടത്തും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മയക്കുമരുന്ന് അടങ്ങുന്ന മരുന്നുകൾ നൽകുന്ന ഫാർമസികൾക്കും ലൈസൻസ് ഇല്ലാതെ ഇത്തരം മരുന്നുകൾ കുറിച്ച് നൽകുന്ന ഡോക്ടർമാർക്കും കർശന ശിക്ഷയാണ് നിയമം നിർദേശിക്കുന്നത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് കുറഞ്ഞത് 50,000 ദിർഹം പിഴയും 5 വർഷം തടവും ശിക്ഷ ലഭിക്കും.
