'ഇസ്രാഈൽ പിൻവാങ്ങണം' പ്രമേയം പാസാക്കി യുഎൻ
കിഴക്കൻ ജറുസലേം ഉൾപ്പെടെ 1967 മുതൽ കൈവശപ്പെടുത്തിയ ഫലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഇസ്രാഈൽ പിൻവാങ്ങണം' പ്രമേയം പാസാക്കി യുഎൻ
കിഴക്കൻ ജറുസലേം ഉൾപ്പെടെ 1967 മുതൽ അധിനിവേശമാക്കിയ എല്ലാ ഫലസ്‌തീൻ പ്രദേശങ്ങളിൽ നിന്നും ഇസ്രായേൽ പിൻവാങ്ങണമെന്നും ഫലസീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യുഎൻ ജനറൽ അസംബ്ലി വൻ ഭൂരിപക്ഷത്തിന് അംഗീകരിച്ചു. അജണ്ട ഇനം 35 പ്രകാരം നിയമസഭയുടെ 80-ാം സെഷനിൽ അവതരിപ്പിച്ച പ്രമേയം 151 പേര്‍ അനുകൂലിച്ചു. 11 പേർ എതിർത്തു, 11 പേർ വിട്ടുനിന്നു.
