ദുബൈയില്‍ മഴ മുന്നറിയിപ്പ്. ശക്തമായ മഴക്ക് സാധ്യത എന്ന് ദുബൈ പോലീസ് അറിയിച്ചു. 
ബീച്ചുകൾ, ബോട്ട് യാത്ര, താഴ്‌വരകളിലേക്കുള്ള യാത്രകൾ എന്നിവ ഒഴിവാക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും മാറി നിൽക്കുക, ശ്രദ്ധയോടെ വാഹനമോടിക്കുക, അധികൃതരുടെ ഉപദേശം ശ്രദ്ധിക്കുക തുടങ്ങിയ ജാഗ്രതാ നിർദേശം താമസക്കാർക്ക് മൊബൈലിൽ ലഭിച്ചു.

[] ഒമാനിൽ മഴക്ക് സാധ്യത
ഒമാനിൽ ഡിസംബർ 20 വരെ ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഏവിയേഷൻ അതോറിറ്റി. വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റ് വീശാനും വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിൽ 5-15 മില്ലിമീറ്റർ വരെ മഴ ലഭിക്കും. വരും ദിവസങ്ങളിൽ ഇവിടങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കും.