ജില്ലകളില്‍ കുത്തക തകർന്ന് എല്‍ഡിഎഫ്; മലപ്പുറത്ത് സംപൂജ്യം
സംസ്ഥാനത്താകെ ആഞ്ഞുവിശീയ തരംഗത്തിൽ ജില്ല പഞ്ചായത്തുകളിലും യുഡിഎഫിന് തകർപ്പൻ നേട്ടം. കഴിഞ്ഞ തവണ 14 ജില്ല പഞ്ചായത്തുകളിൽ രണ്ടെണ്ണത്തിലേക്ക് ഒതുങ്ങിയ യുഡിഎഫ് ഇത്തവണ അഞ്ചിടത്ത് കൂടി ഭരണം ഉറപ്പിച്ച് ഒപ്പത്തിനൊപ്പമെത്തി. എൽഡിഎഫ് 11ൽ നിന്ന് ഏഴിലേക് താണു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകൾ എൽഡിഎഫും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട് എന്നിവ യുഡിഎഫും നേടി. മലപ്പുറത്ത് പ്രതിപക്ഷമില്ലാതെയാണ് യുഡിഎഫ് ആധിപത്യം.
കാസർകോട് ജില്ല പഞ്ചായത്ത് എൽഡിഎഫ് നിലനി ർത്തി. 18 ഡിവിഷനുകളിൽ എൽഡിഎഫ് ഒമ്പതും യുഡിഎഫ് എട്ടും നേടി. ബിജെപിയുടെ സീറ്റുകൾ രണ്ടിൽനിന്ന് ഒന്നായി ചുരുങ്ങി.
കണ്ണൂർ ജില്ല പഞ്ചായത്തിലെ 25 ഡിവിഷനുകളി ൽ 18ഉം എൽഡിഎഫിനാണ്. ഏഴ് സീറ്റാണ് യുഡിഎഫിനുള്ളത്. കഴിഞ്ഞ തവണ 24 ഡിവി ഷനുകൾ ഉള്ളപ്പോഴും ഇതേ കക്ഷിനില ആയി രുന്നു.
കോഴിക്കോട് ജില്ല പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായാണ് 28 ഡിവിഷനിൽ 15ഉം നേടി യുഡിഎഫ് ഭരണം പിടിച്ചെടുക്കുന്നത്. 2010ലെ തെര ഞെഞ്ഞെടുപ്പിൽ 27 ഡിവിഷനുകളിൽ 13 എണ്ണം നേടി യുഡിഎഫ് അധികാരത്തിന്റെ വക്കോളമെത്തിയിരുന്നെങ്കിലും തുടർന്നുള്ള തെരഞ്ഞെടുപ്പിൽ ഒരു ഭീഷണിയും സൃഷ്ടിക്കാനായിരുന്നില്ല. നിലവിൽ ഒമ്പത് സീറ്റുകളാണുണ്ടായിരുന്നത്.
വയനാട് ജില്ല പഞ്ചായത്ത് 17 ഡിവിഷനുകളി ൽ 15ഉം നേടിയ യുഡിഎഫ് എൽഡിഎഫിനെ രണ്ട് സീറ്റുകളിൽ ഒതുക്കി. കഴിഞ്ഞ തവണ 16 ഡിവിഷനുകളിൽ എട്ട് വീതമായിരുന്നു ഇരു മുന്നണികളും നേടിയിരുന്നത്. മലപ്പുറം ജില്ല പഞ്ചായത്തിൽ ആകെയുള്ള 33 ഡിവിഷനുകളിലും വിജയിച്ചാണ് യുഡിഎഫി ന്റെ സമഗ്രാധിപത്യം. മുസ്‌ലിം ലീഗ് 23, കോൺ ഗ്രസ് 10 എന്നിങ്ങനെയാണ് യു.ഡി.എഫിലെ കക്ഷിനില. ചരിത്രത്തിലാദ്യമായാണ് എൽഡിഎഫ് ഒറ്റ ഡിവിഷനും ലഭിക്കാതെ സംപൂജ്യരാകുന്നത്.
പാലക്കാട് ജില്ല പഞ്ചായത്തിൽ എൽഡിഎഫ് കുത്തകക്ക് തിരിച്ചടി നേരിട്ടു. 2020ൽ യുഡിഎഫ് 30ൽ മൂന്ന് ഡിവിഷനിൽ മാത്രമൊതുങ്ങിയെങ്കിൽ ഇത്തവണ 12ലേക്ക് ഉയർന്നു. എൽഡിഎഫിന് ഭരണം നഷ്ടപ്പെടില്ലെങ്കിലും 19 സീറ്റു കൊണ്ട് തൃപ്തിയടയേണ്ടിവന്നു.
തൃശൂർ ജില്ല പഞ്ചായത്തിൽ ആകെ 30 ഡിവിഷനിൽ 21ലും എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫിന് ഒമ്പതു സീറ്റാണ് നേടാനായത്. കഴിഞ്ഞ തവണ 29 ഡിവിഷനിൽ 24 സീറ്റുകളാണ് എൽഡിഎഫ് നേടിയിരുന്നത്. അഞ്ചു സീറ്റുക ളായിരുന്നു യു.ഡി.എഫിന്.
എറണാകുളം ജില്ല പഞ്ചായത്ത് 28 ഡിവിഷനുകളിൽ 24 ഇടത്ത് യുഡിഎഫും മൂന്നിടത്ത് എൽഡിഎഫും വിജയിച്ചു. 2020ൽ 27 ഡിവിഷനു കളാണ് ഉണ്ടായിരുന്നത്. അന്ന് യുഡിഎഫ് 16, എൽഡിഎഫ് ഒമ്പത്, ട്വൻ്റി20 രണ്ട് എന്നി ങ്ങനെയായിരുന്നു കക്ഷിനില.
എറണാകുളം ജില്ല പഞ്ചായത്ത് 28 ഡിവിഷനുകളിൽ 24 ഇടത്ത് യുഡിഎഫും മൂന്നിടത്ത് എൽഡിഎഫും വിജയിച്ചു. 2020ൽ 27 ഡിവിഷനു കളാണ് ഉണ്ടായിരുന്നത്. അന്ന് യുഡിഎഫ് 16, എൽഡിഎഫ് ഒമ്പത്, ട്വൻ്റി20 രണ്ട് എന്നി ങ്ങനെയായിരുന്നു കക്ഷിനില.
കോട്ടയം ജില്ല പഞ്ചായത്തിൽ എൽഡിഎഫിന്റെ കൈവശമുണ്ടായിരുന്ന സീറ്റുകൾ പിടിച്ചെടുത്താണ് യുഡിഎഫ് ആധിപത്യം പുലർത്തിയത്. 23 ഡിവിഷനുകളിൽ യുഡിഎഫ് 16ഉം എൽഡിഎഫ് ഏഴും നേടി.
പത്തനംതിട്ടയിൽ 12 സീറ്റുകൾ നേടി യുഡിഎഫ് ജില്ല പഞ്ചായത്ത് ഭരണത്തിലെത്തിയപ്പോൾ, എൽഡിഎഫ് അഞ്ച് സീറ്റിൽ ഒതുങ്ങി. കഴിഞ്ഞ തവണ യുഡിഎഫിന് നാല് സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
ഇടുക്കി ജില്ല പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫിന്റെ വൻ മുന്നേറ്റം. ആകെ 17 ഡിവിഷനുകളിൽ 14ലും വിജയിച്ചാണ് മുന്നണിയുടെ തിരി ച്ചുവരവ്. കേരള കോൺഗ്രസ് മത്സരിച്ച അഞ്ച് സീറ്റിൽ നാലിലും വിജയിച്ചു. സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ റോമിയോ സെ ബാസ്റ്റ്യൻ പൈനാവിലും പി.എസ്. രാജൻ ഉപ്പു തറയിലും പരാജയപ്പെട്ടു.
ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ഭൂരിപക്ഷം എൽഡിഎഫിനാണെങ്കിലും നേട്ടം കൊയ്തത് യുഡിഎഫ്. 24 ഡിവിഷനുകളിൽ എൽഡിഎ ഫ് 16 എണ്ണം നേടി. 2020 ഒരു സീറ്റ് മാത്രം നേടിയ യുഡിഎഫ് ഇത്തവണ എട്ടായി ഉയർത്തി. ജില്ലയിലെ ചെങ്കോട്ടകളിൽ കടന്നുകയറിയാണ് യുഡിഎഫ് വിജയിച്ചത്.
കൊല്ലം ജില്ല പഞ്ചായത്ത് എൽഡിഎഫ് നില നിർത്തിയെങ്കിലും ഞെട്ടിച്ച പ്രകടനമാണ് യു.ഡിഎഫ് കാഴ്ചവെച്ചത്. ആകെയുള്ള 27 ഡിവി ഷനുകളിൽ 17 ഡിവിഷനാണ് എൽഡിഎഫ് നേടിയത്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് മാത്രമു ണ്ടായിരുന്ന യുഡിഎഫ് പത്ത് സീറ്റ് നേടി.
തിരുവനന്തപുരം ജില്ല പഞ്ചായത്ത് ഇത്തവണ യും എൽഡിഎഫിന് അനുകൂലം. 28 വാർഡി ൽ 15ഉം സ്വന്തമാക്കിയാണ് എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. 13 ഇടങ്ങളിൽ യു.ഡി.എഫാണ്
തിരുവനന്തപുരം ജില്ല പഞ്ചായത്ത് ഇത്തവണ യും എൽഡിഎഫിന് അനുകൂലം. 28 വാർഡിൽ 15ഉം സ്വന്തമാക്കിയാണ് എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. 13 ഇടങ്ങളിൽ യുഡിഎഫാണ് വിജയികൾ. എൻഡിഎ ചിത്രത്തിലേയില്ല. കഴി ഞ്ഞ തവണ 21 ഇടങ്ങളിലാണ് എൽഡിഎഫ് ജയിച്ചത്. അഞ്ച് സീറ്റുകൾ മാത്രമുണ്ടായിരുന്ന യുഡിഎഫ് 13 ആയി ഉയർത്തി.
