യുഎഇ വാര്‍ത്തകള്‍

[] മരുഭൂമിയിൽ പ്ലാസ്‌റ്റിക് തള്ളരുത്, പണി
പാര്‍സലായി വരും; 1000 ദിർഹം വരെ പിഴ

[] തൊഴിലാളി നിയമനത്തിൽ നിയമ ലംഘനം: അജ്‌മാനിലെ ഊദ് അൽ റീം എജൻസി  ലൈസൻസ് റദ്ദാക്കി

[] എക്സ്ചേഞ്ച് സ്‌ഥാപനത്തിന് ഒരു കോടി ദിർഹം പിഴ, റജിസ്ട്രേഷൻ റദ്ദാക്കി
 
[] ശൈത്യകാലം ആരംഭിച്ചു, ദുബൈ മരുഭൂമി രാത്രികള്‍ സജീവമായി. സന്ദർശകർ വർധിച്ചതോടെ പ്ലാസ്റ്റിക് മാലിന്യങ്ങളും ക്രമാതീതമായി കൂടി. പരിസ്ഥിതിക്ക് ഭീഷണിയായ ഈ പ്രവണത തടയാൻ ദുബൈ നഗരസഭ അനധികൃത ഭക്ഷ്യവിതരണക്കാർക്കും,   
നിയമ വിരുദ്ധമായി മാലിന്യം തള്ളുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. 500 മുതൽ 1000 ദിർഹം വരെ കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ദുബൈ നഗരസഭ അറിയിപ്പില്‍ പറയുന്നു.

[] വീട്ടു ജോലിക്കാരുടെ നിയമനത്തിൽ നിരന്തര നിയമലംഘനം. അജ്‌മാനിലെ ഊദ് അൽ റീം എജൻസിയുടെ റിക്രൂട്ടിങ് ലൈസൻസ് റദ്ദാക്കി. തൊഴിൽ മന്ത്രാലയത്തിൻ്റേതാണ് നടപടി. ഇത് സംബന്ധിച്ച നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് കടുത്ത നടപടി സ്വീകരിച്ചത്.

[] കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് പണം നൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഓംദ എക്സ്ചേഞ്ചിന് യുഎഇ സെൻട്രൽ ബാങ്ക് ഒരു കോടി ദിർഹം പിഴ ചുമത്തി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. സ്ഥാപനത്തിന്റെ പേര് രജിസ്റ്ററിൽനിന്ന് നീക്കം ചെയ്യാനും സെൻട്രൽ ബാങ്ക് ഉത്തരവിട്ടു.