അപ്രഖ്യാപിത പവർകട്ട്; ഉദ്യോഗസ്ഥരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച് കോൺഗ്രസ് എംഎൽഎ
എന്നും കറൻ്റ് കട്ട്, അതും അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ. ജനങ്ങൾക്ക് ദേഷ്യം വരാന്‍ വേറെന്തു വേണം.നിരന്തരം പരാതി പറഞ്ഞിട്ടും പരിഹാരം ഇല്ലാതായതോടെ മറു മരുന്നുമായി സ്ഥലം എംഎല്‍എ തന്നെ രംഗത്തിറങ്ങി. എംഎല്‍എക്ക് പിന്തുണയുമായി പിന്നാലെ ജനങ്ങളും.
നാട്ടിലെ പവർകട്ട് പ്രതിസന്ധിക്കെതിരെ യുപിയിലെ കോൺഗ്രസ് എംഎൽഎ വ്യത്യസ്‌ത രീതിയിലാണ് പ്രതിഷേധിച്ചത്.
ഹരിദ്വാർ ജില്ലയിലെ ജബ്രെര എംഎൽഎ വിരേന്ദ്ര ജാട്ടീൽ ആണ് ഉദ്യോഗസ്ഥർക്ക് ശക്തമായ താക്കീത് നൽകിയത്. വൈദ്യുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുടെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചായിരുന്നു ജാട്ടീൽ പ്രതിഷേധം അറിയിച്ചത്. മൂന്ന് പേരുടെയും വീടിനടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ കയറിയാണ് ജാട്ടീൽ ഇത് ചെയ്‌തത്. വൈദ്യുതി വകുപ്പിലെ ചീഫ് എഞ്ചിനീയർ അടക്കമുള്ളവരുടെ വീട്ടിലെ വൈദ്യുതിയാണ് എംഎൽഎ വിച്ഛേദിച്ചത്.
