ക്രിസ്മസ് ആഘോഷത്തിനിടെ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 60 പവന്‍ മോഷ്ടിച്ചു
തിരുവനന്തപുരം കാട്ടാക്കട കൊറ്റംക്കുഴിയിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ വൻ കവർച്ച. കൊറ്റംകുഴി സ്വദേശി ഷൈൻ കുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ക്രിസ്മസ് ആഘോഷത്തിനായി കുടുംബം പള്ളിയിൽ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഏകദേശം 60 പവൻ സ്വർണം നഷ്ടമായി. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് തെളിവുകള്‍ ശേഖരിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിന് വ്യാപക അന്വേഷണം നടത്തി വരുന്നു.
