ഇൻഡിഗോ പ്രതിസന്ധി; രണ്ട് എയർലൈനുകള്‍ക്ക് NOC, കേരളത്തില്‍ നിന്ന് അല്‍ഹിന്ദ്
[] ഉന്നാവോ ബലാത്സംഗ കേസിലെ അതി ജീവിതയെ കുറ്റവാളിയെ പോലെയാണ് കൈകാര്യം ചെയ്‌തെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗാറിന് ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതിനെതിരെ പ്രതിഷേധിച്ച അതിജീവിതക്കും അമ്മക്കും നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രൂരത നടന്നതായും പരാതി ഉയർന്നു. പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മയെ സിആർപിഎഫ് ഉദ്യോഗസ്ഥർ മർദ്ദിക്കുകയും ഓടുന്ന ബസിൽ നിന്ന് തള്ളിയിടുകയും ചെയ്‌തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. കുൽദീപ് സെൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ മാധ്യമങ്ങളോട് സംസാരിക്കാനായി മണ്ടി ഹൗസിലേക്ക് എത്തിയതായിരുന്നു അതിജീവിതയും അമ്മയും. എന്നാൽ ഇവരെ കയറ്റിയ സിആർപിഎഫ് ബസ് നിർത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇതിനിടെ ബസിലുണ്ടായിരുന്ന പുരുഷ ഉദ്യോഗസ്ഥർ അമ്മയെ കൈമുട്ട് കൊണ്ട് ഇടിക്കുകയും ഓടുന്ന ബസിൽ നിന്ന് ചാടാൻ നിർബന്ധിക്കുകയും ചെയ്‌തു. ഉദ്യോഗസ്ഥർ തുടർച്ചയായി തള്ളിയതിനെത്തുടർന്ന് അമ്മ ബസിൽ നിന്ന് പുറത്തേക്ക് ചാടി. ഇതിന് ശേഷവും ബസ് നിർത്താതെ അതിജീവിതയുമായി മുന്നോട്ട് പോയി.
[] ഡിസംബർ ആദ്യം ഉണ്ടായ ഇൻഡിഗോ പ്രതിസന്ധി ഇന്ത്യന്‍ വ്യോമയാന ഗതാഗത മേഖലയെ പിടിച്ചു കുലുക്കി. പിന്നാലെ രണ്ട് പുതിയ എയർലൈനുകൾക്ക് എൻഒസി അനുവദിച്ചിരിക്കുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്രക്കാർക്ക് സൗകര്യമൊരുക്കാനും വ്യോമയാന മേഖലയിൽ കുത്തക ഒഴിവാക്കാനുമുള്ള കേന്ദ്രസർക്കാരിൻ്റെ ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അൽഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ കമ്പനികൾക്ക് സർക്കാർ എൻഒസി നൽകിയതായി കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഉത്തർ പ്രദേശിൽ നിന്നുള്ള ശംഖ് എയറിന് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു.
മൂന്ന് കമ്പനികളും 2026ഓടെ സർവീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ഇൻഡിഗോയും എയർ ഇന്ത്യ ഗ്രൂപ്പും ചേർന്ന് ഇന്ത്യൻ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന സാഹചര്യത്തിലാണ് മത്സരമുണ്ടാക്കാൻ സർക്കാർ നീക്കം നടത്തുന്നത്. എന്നാൽ, ഇന്ത്യയിൽ എയർലൈനുകൾ ഒഴികെ മറ്റെല്ലാവരും പണം സമ്പാദിക്കുന്ന അവസ്ഥയാണെന്നും, ഉയർന്ന നികുതിയും ചെലവുകളും കാരണം വിമാനക്കമ്പനികളുടെ നിലനിൽപ് വലിയ വെല്ലുവിളിയാണെന്നും ഈ രംഗത്തെ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നുണ്ട്
