ഷാർജ ഇവൻ്റ്സ് ഫെസ്‌റ്റിവലിന് ഉജ്വല സമാപനം

ഷാർജയുടെ സംസ്‌കാരം,
പ്രകൃതി, പഠനം, കുടുംബ ജീവിതം എന്നിവ സമന്വയിക്കുന്ന ഏകീകൃത പവലിയനുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി സംഘടിപ്പിച്ച ഷാർജ ഇവൻ്റ്സ് ഫെസ്‌റ്റിവല്‍ സമാപിച്ചു. 
അൽ മജാസിലെ ജല പരപ്പില്‍ സ്ഥിതി ചെയ്യുന്ന അല്‍ മജാസ് ആംഫി തിയേറ്ററില്‍ ഫെസ്‌റ്റിവലില്‍ വന്‍ ജന പങ്കാളിത്തം ദൃശ്യമായി.
വിത്യസ്ഥ പരിപാടികളാല്‍ ഫെസ്റ്റിവല്‍  ആകര്‍ഷണീയമായി. കല, വിനോദ, സാംസ്കാരിക പരിപാടികള്‍, പൈതൃക പരിപാടികള്‍, കുട്ടികള്‍ക്ക് ഗെയിം കോര്‍ണര്‍ തുടങ്ങി കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പൊതു പരിപാടികള്‍ തുടങ്ങിയവയില്‍ നൂറു കണക്കിന് സന്ദര്‍ശകരെത്തി. സ്വദേശി വിദേശി വിത്യാസമില്ലാതെ ജനം ഫെസ്റ്റിവല്‍ നഗരി ചുറ്റിക്കറങ്ങി. 
ഷാർജയിലെ പ്രധാന ആകർഷക കേന്ദ്രങ്ങളെ ഒരിടത്ത് കൊണ്ടു വരികയായിരുന്നു ഫെസ്റ്റിവല്‍. ഷാർജയുടെ പൈതൃകവും ഭൂപ്രകൃതിയും അടിസ്ഥ‌ാനമാക്കിയുള്ള പ്രവർത്തനങ്ങൾ, ക്രിയാത്മക ശിൽപശാലകൾ, വിനോദ നിമിഷങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ സന്ദർശകർക്ക് അവസരവും ലഭിച്ചു.