ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അബുദാബിയില്‍ എലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അബുദാബിയിൽ വെച്ച് ടെക് സംരംഭകനായ എലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി. നൂതന സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, ആഗോള സഹകരണത്തിന്റെയും വിജ്ഞാന വിനിമയത്തിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ചായിരുന്നു ചർച്ച.
യുഎഇയിലെ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ്, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ഉൾപ്പെടെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. നവീകരണം, സുസ്ഥിരത, ഭാവി കേന്ദ്രീകൃത വികസനം എന്നിവക്കുള്ള ആഗോള കേന്ദ്രങ്ങളായി യുഎഇയുടെയും ദുബായിയുടെയും വളരുന്ന പങ്ക് ചർച്ചയിൽ എടുത്തു പറഞ്ഞു.
