പിവി അൻവറും സികെ ജാനുവും യുഡിഎഫില്‍
പിവി അൻവറും സി.കെ. ജാനുവും യുഡിഎഫിലേക്ക്. രണ്ടു പേരുടെ പാർട്ടികൾക്കും അസോഷ്യേറ്റ് അംഗത്വം നൽകാൻ തീരുമാനം.
ഇന്ന് ചേർന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം. അതേസമയം, കേരള കോൺഗ്രസ് എം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് യോഗത്തിൽ ധാരണയായത്. അങ്ങോട്ട് പോയി ചർച്ച വേണ്ട എന്നതാണ് ധാരണ.
നിയമസഭാ സീറ്റ് നൽകുന്നതിൽ തീരുമാനം പിന്നീടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ഫെബ്രുവരിയിൽ യുഡിഎഫ് ജാഥ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവായിരിക്കും ജാഥാ ക്യാപ്റ്റൻ. ജനുവരി 15ന് സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും അറിയിച്ചു.
ഓഗസ്റ്റിലാണ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ജാനു എൻഡിഎ വിട്ടത്.
