അമിത് ഷാക്ക് മറുപടിയുമായി എംകെ സ്റ്റാലിൻ
'അഹങ്കാരത്തിന് മുന്നിൽ തമിഴ്നാട് തല കുനിക്കില്ല' അടുത്ത ലക്ഷ്യം തമിഴ്‌നാട് എന്നു പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മുഴുവൻ സംഘിപ്പടയുമായി വന്നാലും തമിഴ്‌നാട്ടിൽ ജയിക്കില്ല. തമിഴ്‌നാടിൻ്റെ സ്വഭാവം അമിത് ഷാക്ക് ഇനിയും മനസിലായിട്ടില്ല. അഹങ്കാരത്തിന് മുന്നിൽ തമിഴ്‌നാട് തലകുനിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കൾക്ക് സീറ്റ് നൽകാനും ഡിഎംകെ തീരുമാനിച്ചു. ഡിഎംകെയുടെ യുവജന വിഭാഗത്തിന്റെ വടക്കൻ മേഖലാ യോഗത്തിലാണ് എംകെ സ്റ്റാലിന്റെ പരാമർശം.
[] ചെന്നൈ എയര്‍പോര്‍ട്ടിന് സമീപം ഹജ്ജ് ഹൗസ് നിര്‍മ്മിക്കുന്നു. ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍വഹിക്കും. 39.20 കോടി രൂപയാണ് ഹജ്ജ് ഹൗസ് നിര്‍മ്മാണത്തിന്റെ ബഡ്ജറ്റ്. 400 ഹാജിമാര്‍ക്ക് താമസിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയാണ് ഹജ്ജ് ഹൗസ് നിര്‍മ്മിക്കുന്നത്. ഹജ്ജിനു പുറപ്പെടുന്ന ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ഹജ്ജ് ഹൗസിലെത്തി താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
