അഭിപ്രായമറിയാന്‍ സർവേയുമായി ദുബൈ പോലീസ്
[] പുതുവത്സരാഘോഷം: ദുബൈയില്‍ 31ന് വൈകു. 4 മണി മുതൽ ചില റോഡുകൾ അടക്കും
[] എമിറേറ്റിലെ സുരക്ഷാ നിലവാരത്തെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി ദുബൈ പോലീസ് സർവേ പുരോഗമിക്കുന്നു. 2025-ലെ നാലാം പാദത്തിലെ സുരക്ഷിതത്വബോധം അളക്കുന്നതിനാണ് ഈ സർവേ നടത്തുന്നത്. ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഈ സർവേയിലെ വിവരങ്ങൾ സഹായിക്കും. രണ്ട് മിനിറ്റിൽ താഴെ സമയം കൊണ്ട് സർവേ പൂർത്തിയാക്കാം.
അഭിപ്രായം രേഖപ്പെടുത്താൻ:
dubaipolls.dsc.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ജനങ്ങളുടെ തുറന്നതും സത്യസന്ധവുമായ അഭിപ്രായങ്ങൾ സുരക്ഷാ ക്രമീകരണങ്ങൾ വികസിപ്പിക്കാൻ ഏറെ സഹായകമാകുമെന്ന് ദുബൈ പോലീസ് അറിയിച്ചു
[] 2026 പുതു വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ദുബൈയിൽ, ആഘോഷങ്ങളുടെ ഭാഗമായി ഡൗൺടൗൺ മേഖലയിൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബുർജ് ഖലീഫ പരിസരത്തും പ്രധാന പാതകളിലും തിരക്ക് ഒഴിവാക്കുന്നതിനായി ഡിസംബർ 31 ബുധനാഴ്‌ച വൈകിട്ട് 4 മണി മുതൽ ഘട്ടങ്ങളായി റോഡുകൾ അടക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
