ശമ്പള വിതരണം WPS വഴി ചെയ്‌തില്ലെങ്കിൽ പിഴയെന്ന് ഒമാന്‍, 'മവാലയി' ഫുഡ് ട്രക്കുകളുടെ ഇടമാവുന്നു
[] വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍
90% തൊഴിലാളികളുടെയും ശമ്പളം WPS സിസ്റ്റം വഴി വിതരണം ചെയ്യണമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. സെപ്തംബർ 29ന് നടത്തിയ മുൻ പ്രഖ്യാപനത്തെ തുടർന്നാണ് നിർദേശം.
പിഴ ഒഴിവാക്കാൻ തൊഴിലാളികളുടെ ശമ്പളം വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി കൃത്യസമയത്ത് കൈമാറണമെന്ന് ഓർമിപ്പിച്ചു ഒമാൻ തൊഴിൽ മന്ത്രാലയം.
[][] ഒമാനിലെ അൽ മവാലയി ഫുഡ് ട്രക്കുകളുടെ ഇടമാവുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) പിന്തുണയ്ക്കുന്നതിനും തെരുവ് കച്ചവടത്തിൽ ഘടന കൊണ്ടു വരുന്നതിനുമുള്ള നീക്കത്തിൻ്റെ ഭാഗമായി 'മസാർ' സംരംഭത്തിന് കീഴിലാണ് പദ്ധതി. ഫുഡ് ട്രക്ക് ഓപ്പറേറ്റർമാർക്ക് പൂർണ സൗകര്യങ്ങളോടു കൂടിയ നിയന്ത്രിത ഇടം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് മേഖലയിലെ ബിസിനസ് അവസരങ്ങൾ വർധിപ്പിക്കുകയും സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും. നിയുക്ത പാർക്കിങ്, ഇരിപ്പിടങ്ങൾ, അവശ്യ യൂട്ടിലിറ്റികൾ എന്നിവയുൾപ്പെടുന്ന സൈറ്റ് മൊബൈൽ ഭക്ഷണ വ്യാപാരികൾക്ക് ക്രമീകൃതമായ അന്തരീക്ഷം ഒരുക്കും.
