ഷാർജ കെഎംസിസി ഫുട്ബോൾ ഫെസ്റ്റ് കാസര്‍ക്കോട് ജേതാക്കൾ
ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റി 54 മത് ഈദുല്‍ ഇത്തിഹാദ് യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി സ്പോർട്സ് വിംഗ് ഫുട്ബോൾ ഫെസ്റ്റ് സംഘടിപ്പിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ മത്സരിച്ചു. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറം ജില്ലയെ പരാജയപെടുത്തി കാസര്‍ക്കോട് ജില്ല ജേതക്കളായി. ഈ ടീമുകള്‍ക്ക് പുറമെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നി ജില്ലാ ടീമുകളും മാറ്റുരച്ചു. ടൂർണ്ണമെന്റിലെ ബെസ്റ്റ് പ്ലേയറായി ഫയാസ് കാസര്‍ക്കോട്, ബെസ്റ്റ് ഡിഫെൻഡറായി സാലി മലപ്പുറം, ബെസ്റ്റ് ഗോൾകീപ്പർ ആയി ആസിഫ് കാസർകോട് എന്നിവർ തിരഞ്ഞടുക്കപ്പെട്ടു.
ഫുട്ബോൾ മത്സരം ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര കിക്കോഫ് നിർവ്വഹിച്ചു.
സ്പോർട്സ് ചെയർമാൻ കെഎസ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, ട്രഷറർ കെ അബ്ദുല്‍ റഹിമാൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് കബീർ ചാന്നാങ്കര, സെക്രട്ടറി നസിർ കുനിയിൽ, ജില്ല ഭാരവാഹികളായ അഷ്റഫ് മൗക്കോട്, റിയാസ് കാട്ടിൽപീടിക, റിയാസ് നടക്കൽ, പിടി നസറുദ്ദീൻ, ഹർഷാദ് അബ്ദുല്‍ റഷീദ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി മെമ്പർ മനാഫ്, നെഹീദ് സംസാരിച്ചു. സ്പോർട്സ് വിംഗ് കൺവീനർ റിയാസ് കാന്തപുരം സ്വഗതവും, കോഡിനേറ്റർ ഫർഷാദ് ഒതുക്കുങ്ങൽ നന്ദിയും പറഞ്ഞു.
പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സൈദു മുഹമ്മദ്, സുബൈർ പള്ളിക്കാൽ, ഷെരീഫ് പൈക്ക, മുഹമ്മദ് മാട്ടുമ്മൽ, സികെ കുഞ്ഞബ്ദുല്ല, അക്ബർ ചെറുമുക്ക്, ഇബ്രാഹിം, നാസർ അഞ്ചങ്ങാടി, ഫവാസ് ചാമക്കാല, റിസ മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു. സ്പോർട്സ് കമ്മിറ്റി അംഗങ്ങളായ അഷ്റഫ് വെട്ടം, കാദർ പാലോത്ത്, അനീസ് അഴീക്കോട്, ഷമീൽ പള്ളിക്കര, ഇസ്മായിൽ വള്ളിക്കാട്, നസിറുദ്ധീൻ ചാവക്കാട്, സക്കീര്‍ സി കുപ്പം, മീഡിയ വിങ് അംഗങ്ങളായ ഹാരീസ് കയ്യാല, നുഫൈൽ പുത്തൻചിറ, വളണ്ടിയർ വിങ് കൺവീനർ ഹക്കീം കരുവാടി നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃകണ്ണപുരം, ട്രഷറർ അബ്ദുൽ റഹിമാൻ മാസ്റ്റർ, നസീർ കുനിയിൽ എന്നിവർ മത്സര വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
