ദുബൈയില്‍ പുതിയ റോഡ് തുറന്നു, അബുദാബി ദഫ്ര റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം
[] അൽ അവീർ മേഖലയിലെ ടൂറിസ്റ്റ് ക്യാമ്പുകളിലേക്ക് എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ബദൽ റോഡ് തുറന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സന്ദർശകർക്ക് ക്യാമ്പുകളിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്നതിനും പ്രദേശവാസികളുടെ ആവശ്യങ്ങൾ പരിഗണിച്ചുമാണ് ഈ പുതിയ റോഡ് നിർമ്മിച്ചിരിക്കുന്നത്.
[] അബൂദബി അൽ ദഫ്ര മേഖലയിലെ ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (E11) ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ 2026 ജനുവരി 10 ശനിയാഴ്ച വരെ എല്ലാ ദിവസവും പുലർച്ചെ 12:00 മണി മുതൽ 5:00 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് പണികളുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് യാത്ര ചെയ്യുന്നവർ യാത്ര സമയം നോക്കി പ്ലാൻ ചെയ്യണമെന്നും, തിരക്ക് ഒഴിവാക്കാൻ മറ്റ് റോഡുകൾ ഉപയോഗിക്കണമെന്നും അബൂദബി മൊബിലിറ്റി നിർദ്ദേശിച്ചു.
