അബുദാബി സായിദ് ദേശീയ മ്യൂസിയം തുറന്നു


രാഷ്ട്ര പിതാവ് ശൈഖ് സായിദ് ഇബ്നു സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജീവിത യാത്രയും രാഷ്ട്ര പൈതൃകവും സംരക്ഷിക്കുകയും അനശ്വരമാക്കുകയും ചെയ്യുന്ന ദൗത്യമാണ് അബുദാബി ശൈഖ് സായിദ് ദേശീയ മ്യൂസിയം നിര്‍വ്വഹിക്കകയെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഇബ്നു സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു 

അത് ഭാവി തല മുറകൾക്ക് പ്രചോദനത്തിന്റെ ഉറവിടമായി നില നിൽക്കും. മാത്രമല്ല, രാജ്യത്തിന്റെ പ്രധാന മുൻഗണന വിഷയവും ദേശീയ ഉത്തരവാദിത്ത നിര്‍വ്വഹണവുമാണിത്.
യുഎഇയിലെ എല്ല എമിറേറ്റുകളിലെയും ഭരണാധികാരികളുടെ സാന്നിധ്യത്തിലാണ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സായിദ് ദേശീയ മ്യൂസിയം പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തത്.
ശൈഖ് സായിദിന്റെ കഥ പറയുന്നതും നേതൃത്വം, രാഷ്ട്ര നിർമ്മാണം, മാനവികത എന്നിവയിലെ അദ്ദേഹത്തിന്റെ യാത്രയെയും മൂല്യങ്ങളെയും അനശ്വരമാക്കുന്നതുമായ ഒരു സാംസ്കാരിക സ്മാരകമാണ് സായിദ് മ്യൂസിയം. രാജ്യത്തിന്റെ ചരിത്രത്തെ വർത്തമാനവും ഭാവിയുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായും ഈ മ്യൂസിയം മാറും. 
സംസ്കാരം, പൈതൃകം, പാരമ്പര്യങ്ങൾ എന്നിവയിലേക്കുള്ള  ജാലകത്തെയും സായിദ് മ്യൂസിയം പ്രതിനിധീകരിക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു