ഷാർജയിൽ അൽ ഇസ്‌തിഖ്‌ലാൽ സ്ക്വയർ തുറന്നു
അൽ ഇസ്‌തിഖ്‌ലാൽ സ്ക്വയർ പുനർനിർമാണത്തിന് ശേഷം തുറന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സ്ക്വയറിന്റെ ഉദ്ഘാടനം ഇന്നലെ, 54-ാം ദേശീയ ദിനത്തിൽ നിർവഹിച്ചു. വിദേശികള്‍ മൊബൈൽ റൗണ്ട്എബൗട്ട് എന്ന് വിളിക്കുന്ന ഏരിയയാണ് മനോഹരമായി അല്‍ ഇസ്‌തിഖ്‌ലാൽ - സ്വാതന്ത്ര്യ സ്ക്വയറായി പുനര്‍ നിർമ്മാണം നടത്തിയത്. റോഡിന് മധ്യത്തിലായി ഇനി ചരിത്ര സ്തൂപം കൂടി ഇവിടെ കാണാനാവും. ഇരിപ്പിടങ്ങള്‍, ജലധാര, പുല്‍ത്തകിടികള്‍ പുതുതായി ഒരുക്കി. സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമായി അല്‍ അൽ ഇസ്തിഖാൽ സ്ക്വയർ മാറും. സമീപത്ത് സ്ഥിതി ചെയ്യുന്ന പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ഇമാം അൽ-നവാവി പള്ളിയുടെ ഉദ്ഘാടനവും ഇന്നലെ നടന്നു
