പ്രതിപക്ഷത്തിന് മുന്നിൽ മുട്ട് മടക്കി കേന്ദ്ര സർക്കാർ. പാർലമെൻ്റിൽ എസ്ഐആർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. 9, 10 തീയതികളിൽ ലോക്‌സഭയിൽ ചർച്ച നടക്കും. ഇന്നലെ നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം. നിയമമന്ത്രി അർജുൻറാം മേഘ്‌വാൾ 2 ദിവസത്തെ ചർച്ചക്കു ശേഷം സഭയിൽ മറുപടി നൽകും. 10 മണിക്കൂറാണ് രണ്ടു ദിവസത്തെ ചർച്ചക്കായി ആകെ മാറ്റി വച്ചിരിക്കുന്നത്.