ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ കൈമാറി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ കൈമാറിയാണ് സ്വർണം വാങ്ങിയതെന്ന് ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധന്‍ മൊഴി നല്‍കി.

[] ശബരിമല സ്വർണക്കൊള്ള കേസ് എസ്ഐടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിവേചനമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദേശം. തുടര്‍ന്നാണ് ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ് നടന്നത്. സ്‌മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും കർണാടകയിലെ ജ്വല്ലറി ഉടമ ഗോവർധനും അറസ്റ്റിലായി. ഗോവർധനാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത്. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. പങ്കജ് ഭണ്ഡാരിയുടെയും ഗോവർധൻ്റെയും അറസ്റ്റ് രേഖപ്പെടുത്തിയത് രണ്ട് കേസുകളിൽ. ദ്വാരപാലകപാളി കേസിലും കട്ടിളപ്പാളി കേസിലും അറസ്റ്റ് രേഖപ്പെടുത്തി.


[] ശബരിമല സ്വർണക്കൊള്ളയിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു എന്നിവരുടെ ജാമ്യ ഹർജിയാണ് ജസ്റ്റിസ് എ ബദറുദീൻ തള്ളിയത്.