വൃത്തിയില്‍ ഷാർജ ലോകത്ത് രണ്ടാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗര പട്ടികയില്‍ ഷാർജ രണ്ടാമത്. ട്രാവൽ ആൻഡ് ടൂറിസം ഡാറ്റ വെബ്സൈറ്റായ റാഡിക്കൽ സ്റ്റോറേജ് ആണ് ഇതുസംബന്ധിച്ച റിപോർട്ട് പുറത്തുവിട്ടത്. പോളണ്ടിലെ ക്രാക്കോവ് ആണ് പട്ടികയിൽ ഒന്നാമത്.

ഗൂഗിൾ വഴി സന്ദർശകർ നൽകിയ പതിനായിരക്കണക്കിന് അവലോകനങ്ങൾ വിശകലനം ചെയ്‌താണ് റാങ്കിങ് പട്ടിക  തയ്യാറാക്കിയത്. തെരുവുകളുടെയും പൊതു സൗകര്യങ്ങളുടെയും ശുചിത്വത്തിൽ ഷാർജ 98 ശതമാനം പോസിറ്റീവ് റേറ്റിംഗ് നേടി. പോളണ്ടിലെ ക്രാക്കോവ് ആണ് പട്ടികയിൽ ഒന്നാമത് (98.5 ശതമാനം). സിംഗപ്പൂർ (97.9 ശതമാനം) മൂന്നാം സ്ഥാനത്തും, പോളണ്ടിലെ വാർസോ (97.8 ശതമാനം) നാലാം സ്ഥാനത്തും, ദോഹ (97.4 ശതമാനം) അഞ്ചാം സ്ഥാനത്തുമാണ്.