ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം യുഎഇ ദേശിയ ദിനം ആഘോഷിച്ചു
ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യുഎഇ ദേശിയ ദിനം ആഘോഷിച്ചു.
പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരിക്കെ അധ്യക്ഷത വഹിച്ചു. യുഎഇ ഭരണാധികാരികളുടെ രാഷ്ട്ര നിർമാണത്തിനുള്ള കാഴ്ചപ്പാടുകളെയും രാജ്യത്തിന്റെ പുരോഗതിക്ക് നൽകിയ സംഭാവനകളെയും വരച്ചുകാട്ടുന്നതായി പരിപാടി. ജനറൽ സെക്രട്ടറി സൈഫുദ്ധീൻ മൊഗ്രാൽ സ്വാഗതം പറഞ്ഞു. യോഗം ദുബൈ കെഎംസിസി ജില്ല ട്രഷറർ ഡോ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു .തങ്ങളുടെ പ്രവാസ ജീവിതത്തിനു സുരക്ഷിതമായൊരിടം നൽകിയ ഭരണകൂടത്തിന് നന്ദി വാക്കുകൾ നേർന്ന ഉദ്ഘാടന ഭാഷണത്തിൽ രാജ്യത്തിൻറെ നിയമങ്ങളോടും പൈതൃകത്തോടും ആദരവ് പുലർത്തേണ്ടതിന്റെ പ്രാദാന്യത്തെകുറിച്ച് ഓർമിപ്പിച്ചു.
കൂടാതെ ഇന്ത്യയിലെ എസ് ഐ ആർ വിഷയത്തിൽ സംശയങ്ങൾ ദൂരീകരിക്കാനും, ഇടപെടലുകൾ നടത്താനും തീരുമാനം എടുത്തു ,അതോടപ്പം ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഴുവൻ യുഡിഎഫ് സാരഥികളെ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.
കൂടാതെ ദുബൈ കെഎംസിസിയുടെ ക്ഷേമ പദ്ധതിയായ വെൽഫെയർ സ്‌കീമിൽ അംഗങ്ങളെ ചേർക്കുന്ന ഹം സഫർ ക്യാമ്പയിൻ വിജയിപ്പിക്കാനും തീരുമാനിച്ചു.
ജില്ല ഭാരവാഹികളായ ആസിഫ് ഹൊസങ്കടി, മൊയ്‌ദീൻ ബാവ, സുബൈർ കുബണൂർ പ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ മൻസൂർ മർത്യാ, അലി സാഗ്, യൂസുഫ് ഷേണി ജബ്ബാർ ബൈദാല, മുഹമ്മദ് കളായി ഖാലിദ്, മുസ്തഫ സംസാരിച്ചു, വിവിധ പഞ്ചായത്ത് ഭാരവാഹികളായ ഹാഷിം ബൻടസാല, ലത്തീഫ് കടമ്പാർ, അൻവർ മീഞ്ച, സാദിഖ് ഷിരിയ, നൗഷാദ് മീഞ്ച, ശാക്കിർ ബയാർ, അഷ്‌റഫ് ഷേണി, ഇബ്രാഹിം നൽക്ക, യാക്കൂബ്, ഇസ്മായിൽ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു. അമാൻ തലേക്കേല നന്ദി പറഞ്ഞു.
