വരുന്നു, റിയാദ്-ദോഹ അതിവേഗ ഇലക്ട്രിക് ട്രെയിൻ
ഖത്തര്‍ അമീര്‍ സൗദിയിലെത്തി
വ്യാപാര വാണിജ്യ നയതന്ത്ര ബന്ധം ഊഷ്മളമാക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സൗദി അറേബ്യയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് അമീറിനെ സ്വീകരിച്ചത്. ഖത്തർ സൗദി ബിസിനസ് സഹകരണ കൗൺസിൽ യോഗം റിയാദിൽ നടന്നു. റിയാദ്-ദോഹ നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് ട്രെയിൻ പദ്ധതിയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഏഴ് മണിക്കൂർ വരെ വേണ്ടി വരുന്ന സാധാരണ യാത്രാ സമയം ഇതോടെ രണ്ടു മണിക്കൂറായി ചുരുങ്ങും. ആറു വര്‍ഷം കൊണ്ട് പദ്ധതി പ്രവര്‍ത്തന സജ്ജമാവും. വര്‍ഷം 10 മില്യണ്‍ യാത്രക്കാര്‍ സര്‍വീസ് ഉപയോഗപ്പെടുത്തും എന്നാണ് കണക്കാക്കുന്നത്. പദ്ധതിയിലൂടെ ഇരു രാജ്യങ്ങളിലുമായി 30,000 പേര്‍ക്ക് ജോലി ലഭിക്കും. യാത്ര സൗകര്യവും ഇരു രാജ്യങ്ങളിലെ ബന്ധം ശക്തിപ്പെടുന്നതിനും ഉപകരിക്കും പദ്ധതി.
