ഷാർജ കെഎംസിസി ഈദുൽ ഇത്തിഹാദ് പരിപാടികള്‍ക്ക് സമാപനം



ഷാർജ കെഎംസിസി യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ക്ക് ഉജ്ജ്വല സമാപനം. വിവിധ ദിവസങ്ങളിലായി ഒരുക്കിയ ആകര്‍ഷണീയ പരിപാടികളുടെ സമാപന സാംസ്കാരിക സമ്മേളനം ഷാർജ ഇന്ത്യൻ  അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലാണ് നടന്നത്. പാണക്കാട് സയ്യിദ് അഹമ്മദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
വേര്‍തിരിവിന്റെ അതിരുകളും മതിലുകളും നിര്‍മ്മിക്കപ്പെടുന്ന വര്‍ത്തമാന കാലത്തും സൗഭാഗ്യം തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ രാഷ്ട്ര വാതിലുകള്‍ തുറന്നിട്ട പാരമ്പര്യമാണ് യുഎഇ ഉള്‍പ്പെടെ ഗൾഫ് രാജ്യങ്ങളുടെത് എന്ന് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
പരസ്പര ആദരവും അംഗീകരിക്കാനുള്ള മനസ്സുമാണ് യുഎഇ ജനതയുടെ ഏറ്റവും മികച്ച സവിശേഷത. ബന്ധത്തില്‍ സത്യസന്ധത കാത്തു സൂക്ഷിക്കുന്നു എന്നതും ഈ ജനതയുടെ മേന്‍മയാണ്. ഒരു രാജ്യത്തിന്റെ സന്തോഷ ദിനം മറുനാട്ടുകാര്‍ ആഴ്ചകളോളം കൊണ്ടാടുന്നത് കാണണമെങ്കില്‍ യുഎഇയിലെത്തണം -തങ്ങൾ കൂട്ടിച്ചേര്‍ത്തു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് മുഖ്യപ്രഭാഷണം നടത്തി. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കര ഈദ് അൽ ഇത്തിഹാദ് സന്ദേശം നൽകി. ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതവും ട്രഷറർ കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.  
ഷാർജ കെഎംസിസി മുഖ്യ രക്ഷാധികാരി ഡോ. കെപി ഹുസൈൻ, ഡോ.  സുബൈർ ഹുദവി, സൈഫ് നഖ്വി, സിറാജ് മുസ്തഫ, മാത്തുക്കുട്ടി കഡോൺ, ആദിൽ ഹുദവി സംസാരിച്ചു. വിദ്യാഭ്യാസരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് ഷാർജ കെഎംസിസി പ്രഖ്യാപിച്ച രണ്ടാമത് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങൾ അവാർഡ് ഡോ. സുബൈർ ഹുദവിക്ക് സമ്മാനിച്ചു.

ഷാർജ കെഎംസിസിയുടെ സോഷ്യൽ വെൽഫെയർ പദ്ധതി 'ഫാമിലി കെയര്‍' സ്കീമില്‍ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത വ്യക്തിക്കുള്ള കെടികെ മൂസ സ്മാരക അവാർഡ്  സുബൈർ പള്ളിക്കാൽ ഏറ്റുവാങ്ങി. 'ഫാമിലി കെയർ' മൊബൈൽ ആപ്പ്  പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ലോഞ്ച് ചെയ്തു.
ഷാർജ കെഎംസിസിയുടെ ഈദ് അൽ ഇത്തിഹാദ് പരിപാടികളുടെ ഭാഗമായി  കഴിഞ്ഞ രണ്ടാഴ്ചകളായി നടത്തിവന്നചെസ്സ്,  ഫുട്ബോൾ ടൂർണമെന്റ്കളുടെയും  ആവേശഭരിതമായ മത്സരങ്ങൾക്ക് ശേഷം നടന്ന, സമാപന സമ്മേളനങ്ങൾക്ക് മാറ്റുകൂട്ടി ഷാർജ കെഎംസിസിയിലെ വിവിധ ജില്ലകളിൽ നിന്നുള്ള കലാകാരന്മാർ അണിനിരന്ന മാപ്പിളപ്പാട്ട്, ഒപ്പന, ദഫ് മുട്ട്, കോൽക്കളി തുടങ്ങിയ  പരിപാടികളും  അരങ്ങേറി. 

വ്യവസായ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. മാധ്യമ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനത്തിന് എൻടിവി ചെയർമാൻ  മാത്തുക്കുട്ടി കഡോൺ പ്രത്യേക ആദരവ് ഏറ്റുവാങ്ങി. സോഷ്യൽ അഫയേഴ്സ് മന്ത്രാലത്തിന്റെ അവാർഡിന് അർഹയായ ഷാർജ കെഎംസിസി വനിത വിംഗ് പ്രസിഡന്റ് ഫെബീന റഷീദിനെയും, ജീവകാരുണ്യ പ്രവർത്തനത്തിൽ ശ്രദ്ധേയ സാന്നിധ്യമായ ഷാർജ കെഎംസിസി അൽ അത്തഫ് കമ്മിറ്റി കൺവീനർ ഹക്കീം  കരുവാടിയെയും, മരുഭൂമിയിലെ കൃഷിക്ക് സഹായിക്കുന്ന മൊബൈൽ ആപ്പ് തയ്യാറാക്കി അവാർഡ് ലഭിച്ച അറഫ ഷാക്കിർ മൻസൂർ, ഹിബ അഫ്റീൻ,
നൂര്‍ അല്‍ ഹയ, ആമിന ഫാത്തിമ എന്നീ കുട്ടികളെ ആദരിച്ചു. 

ഷാർജ കെഎംസിസി ഭാരവാഹികളായ കബീർ ചാന്നാങ്കര, നസീർ കുനിയിൽ, കെഎസ്  ഷാനവാസ്, തയ്യബ് ചേറ്റുവ, അബ്ദുല്ല ചേലേരി, ജമാൽ ബൈത്താൻ, സെയ്ദ് മുഹമ്മദ്, ഫസൽ തലശ്ശേരി, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ അർഷദ് അബ്ദുൽ റഷീദ്, റിയാസ് നടക്കൽ, ഗഫൂർ ബേക്കൽ, ഹാരിസ് കയ്യാല, ഫർഷാദ് ഒതുക്കുങ്ങൽ, നുഫൈൽ പുത്തൻചിറ, റിയാസ് കാന്തപുരം, സികെ കുഞ്ഞബ്ദുല്ല, ഹക്കീം കരുവാടി, അഷറഫ് വെട്ടം, റിയാസ് കാട്ടിൽ പീടിക, ഷമീൽ, റിസ ബഷീർ, റഫീഖ് നാദാപുരം, കബീർ അയ്ങ്കലം, നഹീദ് അഴീക്കോട്, റസാക്ക് മാണിക്കോത്ത്, ഷക്കീർ കുപ്പം, അനീസ് അഴീക്കോട്, കാദർ പാലോത്ത്, ഷെരീഫ് പൈക്ക, നസറുദ്ദീൻ ചാവക്കാട്, ഇസ്മായിൽ വള്ളിക്കാട്, ഫവാസ് ചാമക്കാല, റംഷി മഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. എംഎ ഗഫൂർ, ആസിഫ് കാപ്പാട്, ഷഹജ തുടങ്ങിയ  പ്രഗൽഭരായ കലാകാരന്മാർ പങ്കെടുത്ത ഇശൽ സന്ധ്യയും നടന്നു.