സൗദി യാമ്പുവിൽ കനത്ത മഴ, കാറ്റ്: കെട്ടിടങ്ങള്‍ തകര്‍ന്നു വാഹനങ്ങള്‍ക്ക് കേടുപാട്

കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തി.
യാമ്പുവില്‍ വീണ്ടും പെയ്ത കനത്ത മഴയും കാറ്റും നാശനഷ്ടം വിതച്ചു.

നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ടൊയോട്ട ഏരിയയിലെ കടയുടെ മേൽക്കൂര ഇടിഞ്ഞു വീണു. ആളുകൾ സുരക്ഷിതരാണ്. നിർത്തിയിട്ട വാഹനങ്ങളുടെ മുകളിലേക്കാണ്  ഇടിഞ്ഞു കെട്ടിട ഭാഗങ്ങൾ വീണത്.