പുതുവത്സരം പ്രമാണിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചു
ഫെഡറൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സരം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ്റ് ഹ്യൂമൻ റിസോഴ്സസ്. പുതുവത്സര ദിനമായ 2026 ജനുവരി 1, വ്യാഴാഴ്‌ച ഫെഡറൽ സർക്കാരിന് പൊതു അവധിയായിരിക്കും.
കൂടാതെ, 2026 ജനുവരി 2, വെള്ളിയാഴ്‌ച, ഫെഡറൽ സർക്കാർ ജീവനക്കാർക്ക്
‘വർക്ക് ഫ്രം ഹോം' ആയിരിക്കും.
ജോലി സ്വഭാവം അനുസരിച്ച് നിര്‍ബന്ധമായും ഓഫീസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് ഇത് ബാധകമായിരിക്കില്ല.
ഇതോടെ, വാരാന്ത്യം ഉൾപ്പെടെ നീണ്ട അവധിയും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യവും ലഭിക്കുന്നത് യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് പുതുവർഷം ആഘോഷിക്കാൻ മികച്ച അവസരം നൽകും
