ബിജെപിയോട് മമതയില്ലാതെ മമത



[] 2026ൽ നടക്കേണ്ട  നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രം ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ ആയുധം മാത്രമാണ് എസ്ഐആർ എന്നും കലാപകാരികളുടെ പാർട്ടിക്ക് മുന്നിൽ എൻ്റെ പൗരത്വം തെളിയിക്കേണ്ടതുണ്ടോ എന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അപകടകാരിയാണെന്നും എസ്ഐആർ സമയത്ത് യോഗ്യതയുള്ള ഒരു വോട്ടറെങ്കിലും പുറത്ത് പോയാൽ പ്രതിഷേധം നടത്തുമെന്നും മമത മുന്നറിയിപ്പ് നൽകി.


[] ഇറച്ചി വിൽപ്പനക്കാർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മമത ബാനർജി
കൊൽക്കത്തയിൽ അടുത്തിടെ നടന്ന ഗീതാ പാരായണ പരിപാടിയിൽ നോൺ വെജ് ഭക്ഷണം നൽകിയെന്ന് ആരോപിച്ച് രണ്ട് പേർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മമത ബാനർജി. 'ഇത്തരം ഭീഷണികൾ സംസ്ഥാനത്ത് വെച്ചു പൊറുപ്പിക്കില്ല, കാരണം ഇത് ഉത്തർപ്രദേശ് അല്ല' എന്ന് മമത പറഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.