ബിജെപിയെ കടന്നാക്രമിച്ച് രാഹുലും ജൂനിയര്‍ ഖാർഗെയും


[] കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തന്റെ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി നൽകിയില്ലെന്ന് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം അമിത്ഷാ പരിഭ്രാന്തനായിരുന്നു. സംസാരത്തിനിടെ അദ്ദേഹത്തിന്റെ കൈകൾ വിറച്ചു. അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും തെറ്റായ ഭാഷ പ്രയോഗിച്ചുവെന്നും അദ്ദേഹത്തെ താൻ നേർക്കുനേർ സംവാദത്തിന് വെല്ലുവിളിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു



[] ആർഎസ്എസിനെ കടന്നാക്രമിച്ച് കർണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രയങ്ക് ഖാർഗെ. രജിസ്റ്റർ ചെയ്യാത്ത സംഘടനയായ ആർഎസ്എസ് പണം സമാഹരിക്കുന്ന രീതിയെ വിമർശിച്ചാണ് പ്രിയങ്ക് ഖാർഗെ രംഗത്തുവന്നത്. സമൂഹമാധ്യമമായ എക്‌സിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഗുരുദക്ഷിണയിൽ നിന്ന് ആഡംബരത്തിലേക്ക് വളർന്ന ആർഎസ്എസ് ആസ്ഥാനത്തെ ലക്ഷ്വറി ഹോട്ടൽ എന്നും വിശേഷിപ്പിച്ചു പ്രിയങ്ക് ഖാർഗെ.