അഖ്ലാഖ് വധത്തിൽ യുപി സർക്കാരിന് തിരിച്ചടി

അഖ്ലാഖ് വധത്തിൽ യുപി സർക്കാരിന് തിരിച്ചടി. പ്രതികൾക്കെതിരായ കേസ് പിൻവലിക്കണമെന്ന ഹരജി തള്ളി കോടതി. 2015 സെപ്തംബർ 28നാണ് ഗൗതം ബുദ്ധ നഗർ ജില്ലയിലെ ദാദ്രിയിൽ ബീഫ് കൈവശം വച്ചെന്നാരോപിച്ച് അഖ്‌ലാഖിനെ ഒരു കൂട്ടം ഹിന്ദുത്വ അക്രമികൾ തല്ലിക്കൊന്നത്. സിആർപിസി സെക്ഷൻ 321 പ്രകാരം 15 പ്രതികൾക്കെതിരായ കൊലക്കുറ്റം അടക്കമുള്ള കേസ് പിൻവലിക്കണമെന്ന അപേക്ഷയാണ് സൂരജ്‌പൂർ അതിവേഗ കോടതി തള്ളിയത്. കുറ്റങ്ങൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതികൾക്കെതിരായ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും നിർദേശിച്ചു.

അപേക്ഷയിൽ യാതൊരു കഴമ്പും നിയമസാധുതയും ഇല്ലെന്ന് വാദം കേൾക്കലിനിടെ കോടതി നിരീക്ഷിച്ചു. ആവശ്യം അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, അപേക്ഷ തള്ളുകയായിരുന്നു. ഐപിസി 302 (കൊലപാതകക്കുറ്റം) പ്രകാരമുള്ള ഒരു കേസ് പിൻവലിച്ചതായി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ഈ മാസം 14ന് കോടതി ചോദിച്ചിരുന്നു. ഇല്ല എന്ന് വ്യക്തമാക്കിയ അഖ്ലാഖിന്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ യൂസഫ് സൈഫി, യോഗി സർക്കാരിന്റെ അപേക്ഷയെ ശക്തമായി എതിർക്കുകയും

<
ണ്ടോ എന്ന് ഈ മാസം 14ന് കോടതി ചോദിച്ചിരുന്നു. ഇല്ല എന്ന് വ്യക്തമാക്കിയ അഖ്ലാഖിന്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ യൂസഫ് സൈഫി, യോഗി സർക്കാരിന്റെ അപേക്ഷയെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു.


കേസുമായി ബന്ധപ്പെട്ട് രണ്ട് പേജുള്ള എതിർവാദം ഫയൽ ചെയ്തതതായി അഡ്വ. യൂസഫ് സൈഫി പറഞ്ഞിരുന്നു. എന്നാൽ പ്രതിയുടെ അഭിഭാഷകൻ കുറച്ചുകൂടി സമയം ആവശ്യപ്പെട്ടതോടെ കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഗവർണറുടെ രേഖാമൂലമുള്ള അനുമതിയോടെയുള്ള കേസ് പിൻവലിക്കൽ അപേക്ഷയാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

പ്രതികളിൽ ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയും ഉൾപ്പെടുന്നു. പ്രതികൾക്കെതിരെ ഐപിസി 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 323 (മനഃപൂർവം പരിക്കേൽപ്പിക്കുക), 504 (സമാധാന അന്തരീക്ഷം തകർക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള മനഃപൂർവമായ അപമാനം), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.