വ്യവസ്ഥകള്‍ കര്‍ശനം: യുഎഇയില്‍ പുതിയ ഡിജിറ്റൽ നിയമം
യുഎഇയില്‍ പുതിയ ഡിജിറ്റൽ നിയമം
[][] അപകട രഹിത
പുതുവത്സരാഘോഷം:
സുരക്ഷയും ശുചിത്വവും ഉറപ്പാക്കാന്‍ ഒരുങ്ങി ദുബൈ മുനിസിപ്പാലിറ്റി
[] കുട്ടികൾ ഓൺലൈൻ ചൂതാട്ടങ്ങളിലും വാതുവയ്പ‌് ഗെയിമുകളിലും പങ്കെടുക്കുന്നത് നിരോധിച്ച് യുഎഇ സർക്കാർ പുതിയ ഡിജിറ്റൽ നിയമം നടപ്പാക്കി.
13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ മാതാപിതാക്കളുടെ അനുമതിയില്ലാതെ ശേഖരിക്കാനും കൈമാറാനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് അനുവാദമില്ല.
സൈബർ ബുള്ളിയിങ്, ഉപദ്രവങ്ങൾ, അശ്ലീല ഉള്ളടക്കം എന്നിവയിൽനിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.
[]പുതുവത്സരാഘോഷങ്ങൾക്കായി ദുബൈ മുനിസിപ്പാലിറ്റി സർവ സജ്ജമായി. ആഘോഷവേളയിൽ പൊതുജനാരോഗ്യം, സുരക്ഷ, ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പാക്കാൻ വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
നഗരത്തിലെ പാർക്കുകൾ, ബീച്ചുകൾ, മറ്റ് ആഘോഷ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ജനങ്ങൾക്ക് ആത്മവിശ്വാസത്തോടെയും സുരക്ഷിതമായും പുതുവത്സരം ആഘോഷിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചു.
